24.6 C
Kottayam
Saturday, June 6, 2026

ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല തന്റെ കഴിവ്, പ്രതികരിക്കാന്‍ അറിയാം, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല; ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് നടന്‍

Must read

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്ത ആള്‍ക്കെതിരെയാണ് പ്രതികരിക്കേണ്ടി വന്നതെന്ന് എന്നാണ് ടിനി ടോം പറയുന്നത്.

ദിവസേന ഇതുപോലെ കമന്റുകള്‍ വരാറുണ്ട് അതൊക്കെ ‘ടോയ്‌ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ കരുതാറുള്ളൂ. എന്നാല്‍ ഈ വ്യക്തി സ്ഥിരമായി മോശം കമന്റ് ഇടുന്നതായി ശ്രദ്ധയില്‍ പെട്ടതിനാലാണ് നമ്പര്‍ ചോദിച്ച് വിളിച്ച് സംസാരിച്ചത് എന്ന് ടിനി ടോം വ്യക്തമാക്കി.

വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് താനും, പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാള്‍ക്കെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് തനിക്കും തോന്നിയത്. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് മനസ്സിലാകുന്നില്ല.

അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള്‍ തന്നെയാണ് താന്‍. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ താന്‍ ചെയ്യുന്നതും ഒരു ജോലിയാണ്. ജോലി അറിയാവുന്നതു കൊണ്ട് തന്നെയാണ് തന്നെ വലിയ വലിയ സംവിധായകര്‍ വിളിച്ച് ഓരോ വേഷം ഏല്‍പ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല തന്റെ കഴിവ്, അത് ദൈവസിദ്ധമാണ്.

- Advertisement -

കുറെ നാളായി തനിക്കെതിരെ മനപൂര്‍വം കളിക്കുന്ന ചിലരുണ്ട്. സെലിബ്രിറ്റി ആയത് കൊണ്ട് വിമര്‍ശിച്ചാല്‍ ഇവര്‍ക്ക് വിസിബിലിറ്റി കിട്ടും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ആ ഓഡിയോ ഇട്ടയാളുടെ പേര് പത്തുപേര്‍ അറിഞ്ഞില്ലേ അതുതന്നെയാണ് ഇവരുടെ ആവശ്യം.

- Advertisement -

മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ആയി പ്രവര്‍ത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ലെന്നും ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം. അതിന്റെ ഫ്രസ്ട്രേഷന്‍ ആണ് അവര്‍ നന്നായി ജീവിക്കുന്നവര്‍ക്ക് എതിരെ കാണിക്കുന്നത് എന്നും ടിനി ടോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week