ടിക് ടോക്കിലെ മിന്നും താരമായ വീട്ടമ്മ അനാഥാലയത്തില്‍,ടിക് ടോക് പ്രണയം ഭര്‍ത്താവറിഞ്ഞതോടെ പിന്നെ സംഭവിച്ചതിങ്ങനെ

എറണാകുളം: മാസങ്ങള്‍ക്കു മുമ്പ് ടിക്ടോക്കിലെ മിന്നും താരമായിരുന്നു മൂവാറ്റുപുഴയിലെ ഈ വീട്ടമ്മ.ഓരോ പോസ്റ്റിനും നൂറുകണക്കിന് ലൈക്കുകള്‍,ഷെയറുകള്‍ എന്നാല്‍ താരപ്രഭ അസ്തമിച്ച് കുടുംബജീവിതം തകര്‍ന്ന് അനാഥാലയത്തിലാണ് വീട്ടമ്മയിപ്പോള്‍.

നിരവധി ആരാധകരാണ് വീട്ടമ്മയ്ക്ക് ടിക്ടോക്കില്‍ ഉണ്ടായിരുന്നത്.ടിക്ടോക്ക് വീഡിയകളുടെ കടുത്ത ആരാധകനെന്ന് വ്യക്തമാക്കി ഒരു യുവാവ് കളത്തിലെത്തുകയായിരുന്നു. പിന്നീട് യുവാവ് വീട്ടമ്മയുടെ കാമുകനായി മാറി.ഒടുവില്‍ പ്രണയം ഭര്‍ത്താവ് കയ്യോടെ പൊക്കിയതോടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.ഒടുവില്‍ കുടുംബവുമില്ല,കാമുകനുമില്ല.എന്തിനേറെപ്പറയുന്നു. എണ്ണമറ്റ വീഡിയോകള്‍ പോസ്റ്റ് ചെയ്ത വീട്ടമ്മയ്ക്ക് ഇപ്പോള്‍ ഒരു ഫോണ്‍പോലുമില്ല.

വീട്ടമ്മയും യുവാവും ചേര്‍ന്നെടുത്ത സെല്‍ഫി മനോഹരമായ അടിക്കുറിപ്പോടെ ഫോണില്‍ സൂക്ഷിച്ചതു ഭര്‍ത്താവ് കണ്ടതിലായിരുന്നു തുടക്കം. അഭയം തേടി മാതാപിതാക്കളെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ അവരും തയാറായില്ല. പിന്നീടാണ് കാമുകന്റെ അടുത്തെത്തിയത്. അയാളും തഴഞ്ഞു. ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചു വരുത്തി പൊലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയാറായില്ല. ഒടുവില്‍ പൊലീസ് തന്നെയാണ് വീട്ടമ്മയെ അനാഥാലയത്തില്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News