ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന മലയാളി യാത്രക്കാര്‍ക്ക് കര്‍ശന കൊവിഡ് പരിശോധന. യാത്രക്കാരെ ആദ്യം തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കും. പനിയുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം.
പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പുറത്തുവിടുകയുള്ളു. എല്ലാ യാത്രക്കാരും ഇ പാസിനു പുറമെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് പ്രാവശ്യം വാക്സിനെടുത്തതിന്റെ രേഖയോ ഹാജരാക്കണം.
അതേസമയം, പരിശോധന നടപടികള്‍ വിലയിരുത്തുന്നതിനായി തമിഴ്നാട് ആരോഗ്യ-ദേവസ്വം മന്ത്രി ശേഖര്‍ബാബു, ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തിങ്കളാഴ്ച പുലര്‍ച്ച സ്റ്റേഷനിലെത്തി.
കേരളത്തില്‍ ഇന്നലെ 13,049 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,86,12,776 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.