![](https://breakingkerala.com/wp-content/uploads/2021/10/tiger.jpg)
പാലക്കാട്/കോതമംഗലം: പാലക്കാട് പോത്തുണ്ടിയിലും കോതമംഗലം പ്ലാമുടിയിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം. പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. മേയാന്‍വിട്ട പശുവിന്റെ വയറില്‍ വലിയ മുറിവ് കണ്ടെത്തിയിട്ടുണ്ട്.
കോതമംഗലം പ്ലാമുടിയിലും പുലിയിറങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രിയില്‍ പുലി നായയെ ആക്രമിച്ച് കൊല്ലുന്നത് കണ്ടതായി വീട്ടമ്മ പറഞ്ഞു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News