ന്യൂഡൽഹി:ലോക്ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട അഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇന്ത്യൻ ഏവിയേഷൻ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മാർച്ച് 25 മുതൽ മെയ് 3 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാകും പൂർണമായും തിരികെ ലഭിക്കുക. 1937 ലെ എയർ ക്രാഫ്റ്റ് നിയമ പ്രകാരമാണ് റീ ഫണ്ടിങ് അനുവദിക്കുക. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസി സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് അടിയന്തിര നടപടികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News