27.4 C
Kottayam
Thursday, June 4, 2026

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാക്കാലാവധി രണ്ടുവര്‍ഷം നീട്ടിനല്‍കി വിമാനക്കമ്പനി,ഗള്‍ഫില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു

Must read

ദുബായ്:കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ സാധുത രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്‍കി. യഥാര്‍ഥ ബുക്കിങ് തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ആനുകൂല്യം. ടിക്കറ്റെടുത്ത സ്ഥലത്തേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇതിന് അധികനിരക്ക് ഈടാക്കില്ലെന്നും എമിറേറ്റ്സ് അറിയിച്ചു.

മേയ് 31 വരെയുള്ള ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അവസരം. എപ്പോള്‍ യാത്ര ചെയ്യണമെന്ന് അറിയിച്ചാല്‍ ആ സമയത്തേക്ക് പുതിയ ടിക്കറ്റ് നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍ ജൂണ്‍ ഒന്നുമുതലുള്ള യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പതിവ് നിരക്ക് നല്‍കേണ്ടിവരും.

അതിനിടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 28 പേരാണ് രാജ്യത്ത് മരിച്ചത്. പുതുതായി 412 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യമായാണ് രാജ്യത്ത് ഒരു ദിവസത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടക്കുന്നത്. 32 ,000 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്.ഇതോടെ യുഎഇയിലെ കൊറോണ് വൈറസ് ബാധിതരുടെ ആകെയെണ്ണം 4,933 ആയി.അതേസമയം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 81 പേര്‍ കൂടി പുതുതായി രോഗവിമുക്തിനേടി.ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 933 ആയി ഉയര്‍ന്നു.

- Advertisement -

കുവൈറ്റില്‍ കോവിഡ് ബാധ മൂലം ഒരാള്‍ കൂടി മരിച്ചു. എണ്‍പത് വയസുള്ള വയോധികയാണ് മരിച്ചത്. ഇവര്‍ ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അതേസമയം ഇന്ന് 55 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1355 ആയി. 1176 പേര്‍ ചികിത്സയിലുണ്ട്. 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week