33.4 C
Kottayam
Sunday, May 5, 2024

നാടക കമ്പനിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴത്തുക ബി.ഡി.ജെ.എസ് നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Must read

കൊച്ചി: ആലുവ അശ്വതി നാടക തിയേറ്റേഴ്സിനെതിരായ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുകയാണെങ്കില്‍ നാടക കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ച പിഴത്തുക ബിഡിജെഎസ് നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്ക് ഈ നാടക കമ്പനിയെ അറിയില്ലെങ്കിലും നാടകം എന്ന കലയെയും കലാകാരന്മാരെയും കുറിച്ചറിയാം. പണ്ട് നാട്ടിന്‍പുറങ്ങളില്‍ നാടകങ്ങളിലൂടെ ആശയ പ്രചാരണം നടത്തി അധികാരത്തില്‍ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അറിയാം. അത്തരത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, അസംഘടിതരായ കലാകാരന്മാരുടെ വീടുകളില്‍ പട്ടിണി മാറ്റേണ്ട 24000 രൂപ ഉദ്യോഗസ്ഥര്‍ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ആലുവ അശ്വതി നാടക തിയ്യറ്റേഴ്‌സിനെ എനിക്കറിയില്ല.
പക്ഷെ നാടകം എന്ന കലയെയും കലാകാന്മാരെ കുറിച്ചും അറിയാം.
പണ്ട് നാട്ടിന്‍ പ്രദേശങ്ങളില്‍ നാടകങ്ങളിലൂടെ ആശയപ്രചരണങ്ങള്‍ നടത്തി ഇന്ന് അധികാരത്തില്‍ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നന്നായി അറിയാം.
അത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ ഭരിക്കുമ്‌ബോള്‍ ,
അസംഘടിതരായ ഒരു കൂട്ടം കലാകാരന്മാരുടെ വീടുകളില്‍ പട്ടിണി മാറ്റേണ്ട 24000 രൂപ ഉദ്യോഗസ്ഥര്‍ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണം.
വണ്ടിയില്‍ ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഈ പരാക്രമം ഒട്ടുമിക്ക വകുപ്പിലും കാണുന്നുണ്ട്.
ഉദ്യോഗസ്ഥ ഭരണം ഉടന്‍ സംസ്ഥാനത്ത് അവസാനിപ്പിക്കണം.
നാട് ഏകാധിപത്യ രീതിയിലേക്ക് നീങ്ങും. ഇതേ സമയത്തു തന്നെയാണ് ഒരുകൂട്ടം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ഒരു സാധാരണക്കാരന്റെ ജീവന്‍ അപഹരിച്ചതെന്നതും ചേര്‍ത്തു വായിക്കുക. പ്രകോപനം സൃഷ്ടിച്ചത് പൊലീസോ കെ.എസ്.ആര്‍.ടി.സി യോ എന്ന തര്‍ക്കം ആ ജീവന്റെ ഉത്തരവാദിത്വം ആര്‍ക്ക് എന്നതിനുത്തരം തേടിയാണ്. നഷ്ടപ്പെടാനുള്ളത് ആ കുടുംബത്തിന് നഷ്ടമായി കഴിഞ്ഞു.
ഇനിയും സമയം വൈകിയിട്ടില്ല,
ഇതുപ്പോലുള്ള ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും അടിയന്തിരമായി ഇടപെടണം.

നാടക കമ്ബനിയ്ക്ക് അനുകൂലമായ ഒരു തിരുമാനം ഉദ്യോഗസ്ഥ ഭാഗത്ത് നിന്ന് ഉണ്ടായില്ലായെങ്കില്‍,
24000 രൂപ BDJS സംസ്ഥാന നേതൃത്വം വഹിക്കും…..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week