കർണാടകയിൽ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു, വൻതോതിൽ വെള്ളം പുറത്തേക്ക്; അതീവ ജാഗ്രത

ബെംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. പത്തൊൻപതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയത്. ഇതിനെത്തുടർന്ന് ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.

ഒരുലക്ഷത്തോളം ക്യൂസക്സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിലാണ് അതീവ ജാഗ്രാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അപകടം അണക്കെട്ടിൽ സംഭവിക്കുന്നത്. ഡാമിൽ നിന്ന് 60,000 മില്യൺ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപണികൾ സാധ്യമാകൂ എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News