24.2 C
Kottayam
Sunday, June 7, 2026

‘കാക്കനാട് ലഹരിപ്പാർട്ടിയിൽ പിടിയിലായ എല്ലാവർക്കും പ്രായം 25ൽ താഴെ! ഉന്നതവിദ്യാഭ്യാസങ്ങളുള്ളവർ

Must read

കൊച്ചി: കാക്കനാട്ട് സ്വകാര്യ അപാര്‍ട്മെന്‍റില്‍ ലഹരി പാര്‍ട്ടിക്കെത്തി പിടിയിലായവർ എഞ്ചിനീയറിംഗ് ബിരുദധാരികളുൾപ്പടെയുള്ളവരെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് ഒരു  യുവതി ഉള്‍പ്പെടെ ഒമ്പതു പേരെ പൊലീസ് ലഹരി പാർട്ടിക്കിടെ  അറസ്റ്റ് ചെയ്തത്. പതിമൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. പിടിയിലായ പ്രതികളുടെ എല്ലാവരുടേയും പ്രായം പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിലാണെന്ന് പൊലീസ് പറഞ്ഞു.

എന്‍ജിനീയറിംഗിലും, മാനേജ്മെന്‍റിലും ഉന്നത ബിരുദം നേടിയവര്‍ മുതല്‍ ബിരുദ വിദ്യാര്‍ഥികള്‍ വരെയുണ്ട് കൂട്ടത്തില്‍. കാക്കനാട്ടെ സ്വകാര്യ അപാര്‍ട്മെന്‍റില്‍ കഴിഞ്ഞ ദിവലം രാത്രി നടന്ന റെയ്ഡിലാണ് എല്ലാവരും കുടുങ്ങിയത്. പലരും ഒന്നിച്ചു പഠിച്ചവരും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പരിചയപ്പെട്ടവരുമാണ്. ലഹരി ഉപയോഗമാണ് എല്ലാവരെയും തമ്മില്‍ തമ്മില്‍ ഒന്നിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ലഹരി ഉപയോഗത്തിനൊപ്പം ലഹരി വില്‍പനയും സംഘം ലക്ഷ്യമിട്ടിരുന്നെന്നും പൊലീസ് പറയുന്നു.

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടു വയസു മാത്രം പ്രായമുളള ഒരു പെണ്‍കുട്ടിയും സംഘത്തില്‍ ഉണ്ടായിരുന്നു. സുഹൃത്തിനൊപ്പം അബദ്ധത്തില്‍ ഫ്ളാറ്റില്‍ എത്തിയതാണെന്നും ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

സാദിഖ് ഷാ, സുഹൈല്‍ ടി.എന്‍, രാഹുല്‍ കെഎം, ആകാശ് കെ, അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ്, നിഖില്‍ എംഎസ്, നിധിന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍. തൃശൂര്‍, പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം.

- Advertisement -

അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് പോകും വഴി മാധ്യമ പ്രവര്‍ത്തകരെ നോക്കി പ്രതികളിലൊരാള്‍ ഭീഷണിയും മുഴക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. യുവാക്കളെ കൂടാതെ ലഹരി പാർട്ടിയിൽ ഉൾപ്പട്ടെവരുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week