തൃശൂർ : ഉടമ്പടി പ്രകാരം എല്‍ ഡി എഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. സ്വന്തം ഡിവിഷനില്‍ ആര് ജയിക്കണമെന്ന ചോദ്യത്തിന് തന്റെ കുടുംബം കോണ്‍ഗ്രസ് കുടുംബമെന്ന് എം കെ വര്‍ഗീസിന്റെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മേയര്‍ സൂചന നല്‍കി.
അപ്പുറത്തും ഇപ്പുറത്തും 24 പേരും ആയപ്പോള്‍ താന്‍ നിര്‍ണയിക്കും ആര് മേയര്‍ ആകുമെന്ന്. അങ്ങനെ സാഹചര്യം വന്നുപോയതാണെന്ന് എം കെ വര്‍ഗീസ് പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരനാണെങ്കിലും നാടിന് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഭരണം ഇടതുപക്ഷത്തിന്റെ കൂടെയാണ്. അപ്പോള്‍ ഇടതുപക്ഷത്തിന്റെ കൂടെ നിന്നാല്‍ മാത്രമേ താന്‍ ആഗ്രഹിക്കുന്ന പോലെ വികസനം എത്തിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെയാണ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതെന്ന് എം കെ വര്‍ഗീസ് പറഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അംഗീകാരം തരുന്ന ജയിക്കുമെന്ന് ഉറപ്പുള്ള ഏതിനോട് ചേരാന്‍ താന്‍ തയാറാണെന്നും എം കെ വര്‍ഗീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് തന്നോട് ചോദിക്കട്ടെ. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ ഒരു വരവ് കൂടി വരുമെന്ന് അദ്ദേഹം പറഞ്ഞു.


