24.8 C
Kottayam
Sunday, June 7, 2026

ബോധപൂർവ്വം അശ്ലീല വീഡിയോ കണ്ടതല്ല,കോൾ വന്നപ്പോൾ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണ്, ത്രിപുര ബി.ജെ.പി എംഎല്‍എയുടെ വിശദീകരണം 

Must read

ഗുവാഹത്തി: ത്രിപുരയിൽ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കണ്ടെന്ന ആരോപണം നിഷേധിച്ച് എംഎൽഎ. ബിജെപി എംഎൽഎ ജദബ് ലാൽ നാഥിനെതിരെയാണ് ആരോപണം ഉയർന്നത്. എന്നാല്‍, ബോധപൂർവ്വം അശ്ലീല വീഡിയോ കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നുമാണ് എംഎല്‍എയുടെ വിശദീകരണം. 

എംഎൽഎ നിയമസഭയിൽ ഇരുന്ന് മൊബൈലിൽ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങളും വാര്‍ത്തയും പുറത്ത് വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ വിശദീകരണം. ബോധപൂർവ്വം അശ്ലീല വീഡിയോ കണ്ടതല്ലെന്നാണ് എംഎല്‍എ വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചത്.

സ്പീക്കറും എംഎൽഎമാരും സഭയിൽ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് ബഗ്ബാസയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ജദബ് ലാൽ നാഥ് ദൃശ്യങ്ങൾ കണ്ടത്. ബഗ്ബാസയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ജദബ് ലാൽ നാഥ്. എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

- Advertisement -

സംഭവം സ്പീക്കർ അന്വേഷിച്ച് എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിപ്ര മോത പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി നേതൃത്വം എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ട്.

- Advertisement -

2012 ൽ കർണാടക നിയമസഭയിൽ സഭ സമ്മേളിക്കുമ്പോൾ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നതായി ചാനൽ ക്യാമറയിൽ കുടുങ്ങിയ മൂന്ന് മന്ത്രിമാർ അന്ന് രാജിവച്ചിരുന്നു.

കൃഷ്ണ പലേമര്‍, ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍ എന്നിവരാണ് അന്ന് വിവാദത്തിലായത്. ഇവർക്ക് പിന്നീട് ബി ജെ പി സീറ്റ് നൽകിയതും , സ്ഥാനമാനങ്ങൾ നൽകിയതുമൊക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളായി. 2021 ലും കർണാടക നിയമസഭയിൽ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് വിവാദത്തിൽപ്പെട്ടത് കോൺഗ്രസ് എംഎൽഎ പ്രകാശ് റാത്തോഡ് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week