25.5 C
Kottayam
Sunday, June 7, 2026

ഏകദിന ലോകകപ്പ് ഇന്ത്യയിൽ കളിക്കില്ല, ഭീഷണിയുമായി പാകിസ്ഥാൻ

Must read

ലാഹോര്‍: ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ. മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പാകിസ്ഥാന്‍റെ ആവശ്യം.

സെപ്റ്റംബറിൽ പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്താണ് നടത്തുക. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാനാവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ശ്രീലങ്ക, യുഎഇ, ഇംഗ്ലണ്ട് എന്നിവയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി പരിഗണിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ കളിക്കില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനിൽ കളിച്ചാൽ മാത്രം പാക് ടീമിനെ ലോകകപ്പിനായി ഇന്ത്യയിലേക്ക് അയച്ചാൽ മതിയെന്നാണ് പിസിബിയുടെ തീരുമാനം. ഇല്ലെങ്കിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ബംഗ്ലാദേശിലോ ശ്രീലങ്കയിലോ നടത്തണമെന്നും പിസിബി ആവശ്യപ്പെടുന്നു.

- Advertisement -

2025ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും പാകിസ്ഥാനാണ് വേദിയാവുന്നത്. ഇതും മുന്നിൽ കണ്ടാണ് പാകിസ്ഥാൻ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. പാകിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കാൻ എത്തണമെന്നും പാക് മുൻ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍റെ പുതിയ ഭീഷണിയോടെ ഇരു ബോര്‍ഡുകളും തമ്മിലുള്ള ശീതസമരം വീണ്ടും കടുക്കുമെന്ന് ഉറപ്പായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week