25.4 C
Kottayam
Monday, June 8, 2026

തൃക്കാക്കര ബലാത്സംഗക്കേസ്: ആരോപണ വിധേയനായ സിഐ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം

Must read

കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെയാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ പ്രവേശിച്ചത്. 

ഒരാഴ്ച്ച മുൻപാണ് പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.

ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു.

- Advertisement -

- Advertisement -

ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുനു സേനയിൽ തുടർന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടിക്കുള്ള നീക്കം.

തൃക്കാക്കരയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗം കേസിലും സുനു ആരോപണവിധേയനായതോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥൻ സേനയിൽ തുടരുന്ന വിവരങ്ങള്‍ പുറത്തുവന്നത്.  വകുപ്പ് തല അന്വേഷണങ്ങളിൽ ചെറുവും വലതുമായ അച്ചടക്ക നടപടികള്‍ നേരിട്ടെങ്കിലും കടുത്ത നടപടിയിലേക്ക് കടന്നില്ല.

- Advertisement -

തൃക്കാക്കര കേസിൽ സുനു സംശയ നിഴലിലാണെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ സുനു റിമാൻഡിൽ കഴിഞ്ഞിരുന്നു. സുനുവിനെതിരായ ക്രിമിനൽ കേസുകള്‍ കോടതിയുടെയും പരിഗണനയിലാണ്. ക്രിമിനൽ കേസിൽ പ്രതിയായാലും ശിക്ഷിച്ചാൽ മാത്രമേ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയുള്ളൂ എന്ന പഴുത് ഉപയോഗിച്ചാണ് സുനു പൊലീസിൽ തുടരുന്നത്. 

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നേരത്തെ അവസാനിപ്പിച്ച നടപടികള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനം. കേരള പൊലീസ് ഡിപ്പാറ്റ്മെന്‍റൽ ഇൻക്വറി പണിഷ്മെൻ്റ് ആൻ്റ് അപ്പീൽ റൂള്‍സ് 36 (എ) പ്രകാരമാണ് പുനഃപരിശോധന. പൊലീസ് പരിശോധിച്ച് അവസാനിപ്പിച്ച അച്ചടക്ക നടപടികളിൽ പുനഃപരിശോധനാധികാരം സർക്കാരിനാണ്.

അതുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറിയോട് പുനഃപരിശോധനക്ക് റിപ്പോർട്ട് നൽകിയത്. പുനഃപരിശോധയിൽ സുനുവിന്‍റെ പ്രവർത്തനം തൃപ്തിമല്ലെങ്കിൽ തരംതാഴ്ത്താനും പിരിച്ചുവിടാനുമുള്ള അധികാരം സർക്കാരിനുണ്ട്. നീണ്ട നടപടിക്രമങ്ങളായത് കൊണ്ട് 36 എ വകുപ്പ് പ്രകാരമുള്ള നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാറില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

Popular this week