24.1 C
Kottayam
Monday, June 8, 2026

സൂര്യകുമാര്‍ യാദവിന് സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Must read

മൗണ്ട് മോംഗനൂയി: സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് (51 പന്തില്‍ പുറത്തായപ്പോള്‍ 111) തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മൗണ്ട് മോംഗനൂയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ്  വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

സൂര്യയുടെ രണ്ടാം ടി20 സെഞ്ചുറിയാണിത്. ടിം സൗത്തി ന്യൂസിലന്‍ഡിന് വേണ്ടി ഹാട്രിക്കോടെ മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസണ് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, മലയാളി താരം സഞ്ജു സംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. 

മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തില്‍ പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ്. പന്ത് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 13 പന്തുകളാണ് താരം നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. പിന്നാലെ സൂര്യകുമാര്‍ ക്രീസിലേക്ക്. 

- Advertisement -

ഇഷാന്‍ കിഷനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. 31 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. ഇഷ് സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കും (13) അധികം ആയുസുണ്ടായിരുന്നില്ല. ലോക്കിയുടെ പന്തില്‍ ഹിറ്റ് വിക്കറ്റാവുകയായിരുന്നു താരം. എന്നാല്‍ ഒരറ്റത്ത് സൂര്യ പിടിച്ചുനിന്നു. ഏഴ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. 

- Advertisement -

ഹാര്‍ദിക് പാണ്ഡ്യ (13) പിന്തുണ നല്‍കി. അവസാന ഓവറില്‍ പാണ്ഡ്യ, ദീപക് ഹൂഡ (0), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവരെ പുറത്താക്കി സൗത്തി ഹാട്രിക് പൂര്‍ത്തിയാക്കി. സൂര്യക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.     

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി, ടിം സൗത്തി, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

Popular this week