തൃശ്ശൂർ:വേളൂക്കരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പട്ടയപ്പാടം സ്വദേശി ബെൻസിലിന്റെ മകൻ ആരോം ഹെലനാണ് മരിച്ചത്. കളിക്കുന്നതിനിടെ തോട്ടിൽ വീണ് കാണാതാകുകയായിരുന്നു.
രാവിലെ 11.30ഓടെയാണ് സംഭവമുണ്ടായത്. കുളിക്കാനായി കുട്ടിയെ മുറ്റത്തേക്ക് ഇറക്കിയപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടി ഓടിക്കളിക്കുന്നതിനിടയിൽ സമീപത്തുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ കുട്ടിയുടെ അമ്മ രക്ഷപെടുത്തുന്നതിനായി ഓപ്പം ചാടിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് വേണ്ടി ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരം അറ് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News