FeaturedHome-bannerKeralaNews
തിരുവനന്തപുരത്ത് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി; മൂവരെയും കണ്ടെത്തിയത് കന്യാകുമാരിയിൽ നിന്ന്
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയത്. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥികള്‍ നാടുവിട്ടുപോകാന്‍ തീരുമാനിച്ചതായിരിക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News