News

തമിഴ്നാട്ടില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; നിരവധി കുട്ടികള്‍ക്ക് പരിക്ക്

ചെന്നൈ: തിരുനല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. തിരുനല്‍വേലിയിലുള്ള സ്വകാര്യ സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍പ്പെട്ട് രണ്ട് കുട്ടികള്‍ തത്ക്ഷണം മരിച്ചു. ഒരു കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.

തിരുനല്‍വേലി ടൗണ്‍ സോഫ്റ്റര്‍ ഹൈസ്‌കൂളിലെ ശുചിമുറി തകര്‍ന്നു വീണാണ് അപകടമുണ്ടായത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ സഞ്ജയ്, വിശ്വരഞ്ജന്‍ എന്നിവരാണ് തത്ക്ഷണം മരിച്ചത്. ഇരുവരും കെട്ടിടത്തിനകത്തുള്ളപ്പോഴാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.

കെട്ടിടത്തിന് സമീപത്ത് നിരവധി കുട്ടികളുണ്ടായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.സംഭവത്തിന് പിന്നാലെ ജനങ്ങള്‍ ക്ഷുഭിതരായി സ്‌കൂളിന് നേരെ ആക്രമണവും അഴിച്ചുവിട്ടു. സ്‌കൂളിന്റെ ജനലുകളും വാതികളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പിന്നാലെ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button