24.6 C
Kottayam
Saturday, June 6, 2026

‘അമ്മ വൈസ് പ്രസിഡന്റുമാര്‍ സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം; മണിയന്‍ പിള്ള രാജുവിനെ തള്ളി, ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍

Must read

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍. കത്ത് മുഖാന്തരമാണ് നടന്‍ തന്റെ സഹപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ത്ഥന നടത്തിയത്.

മോഹന്‍ലാലിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം:

പ്രിയമുള്ള സഹപ്രവര്‍ത്തകരേ, അമ്മയുടെ 2021-24 ലേക്കുള്ള ഭരണസമിതി അംഗങ്ങള്‍ ആരൊക്കെ ആയിരിക്കണം എന്നു നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് ഈ മാസം 19-ാം തീയതി നടക്കുകയല്ലോ. അതിലേക്ക് ഞാനും ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയവരും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം പങ്കുവെക്കട്ടെ. ഇനി രണ്ട് വൈസ് പ്രസിഡണ്ട് മാമരയും അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളെയുമാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന കമ്മറ്റിയില്‍ നിന്നും വ്യത്യസ്ഥമായി രണ്ട് വൈസ് പ്രസിഡണ്ടുമാരും അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളും സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം കണക്കിലെടുത്ത് വരുത്തിയ ഒരു മാറ്റമാണ്. ഇതനുസരിച്ച് മുമ്പുണ്ടായിരുന്ന ചില അംഗങ്ങള്‍ ശ്രീ. മുകേഷ്, ശ്രീ. ഗണേഷ് കുമാര്‍, ശ്രീ. ജഗദീഷ് തുടങ്ങിയവര്‍ സ്വയം പിന്മാറുകയും പകരം പുതിയ ചില അംഗങ്ങള്‍ മുന്നോട്ടുവരികയും ചെയ്തുട്ടുണ്ട്.

- Advertisement -

ഇവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ലിസ്റ്റ് ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. കഴിഞ്ഞ ഭരണസമിതിക്ക് നിങ്ങള്‍ തന്നെ അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് വീണ്ടും ഈ നേതൃസ്ഥാനത്ത് തുടരാന്‍ എന്നെ പരിപ്പിക്കുന്ന പ്രധാന ഘടകം. ഇനിയും നിങ്ങളുടെ ഓരോരുത്തരുടേയും ഭാഗത്തു നിന്നും അതുണ്ടാവുമെന്ന ഉത്തമ വിശ്വാസത്തോടെ. നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍.

- Advertisement -

ഡിസംബര്‍ 19ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യയും ട്രഷറര്‍ സ്ഥാനത്തേക്ക് സിദ്ധിഖും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇനി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും 11 അംഗ കമ്മിറ്റിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്.

വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഇത്തവണ സ്ത്രീകള്‍ക്ക് വേണ്ടി നീക്കി വെക്കാനാണ് അമ്മ സംഘടന തീരുമാനിച്ചത്. അത് പ്രകാരമാണ് ശ്വേത മേനോനും ആശ ശരതും മത്സരിക്കാനിറങ്ങിയത്. എന്നാല്‍ ഇതേ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മണിയന്‍ പിളള രാജുവും ഇറങ്ങിയത് അമ്മ അംഗങ്ങളില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. ഒരു പാനലിന്റെയും ഭാഗമല്ലാതെയാണ് മണിയന്‍ പിള്ള രാജു മത്സരിക്കുന്നത്.

അമ്മ സംഘടന ഉണ്ടാക്കിയവരില്‍ ഒരാളാണ് താന്‍. ഇരുപത്തിയേഴ് വര്‍ഷക്കാലമായി താന്‍ അമ്മയില്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. രണ്ട് മൂന്ന് തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്നതേ ഉളളൂ. അമ്മ ഇപ്പോള്‍ കുറേക്കൂടി സാമ്പത്തിക ഭദ്രതയായി, കുറേക്കൂടി നല്ല കാര്യങ്ങള്‍ ചെയ്യാമെന്നായി. അപ്പോഴാണ് ഒരു തവണ വൈസ് പ്രസിഡണ്ടായി നില്‍ക്കാം എന്ന് തനിക്ക് തോന്നിയതെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞിരുന്നു.

- Advertisement -

പാനലിന്റെയൊന്നും ഭാഗമാകാതെയാണ് താന്‍ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച കാര്യം തന്നോട് ആരും പറഞ്ഞിരുന്നില്ല. നോമിനേഷന്‍ കൊടുത്ത് കഴിഞ്ഞ ശേഷമാണ് അത് തന്നോട് പറയുന്നത്. അക്കാര്യം ജനറല്‍ ബോഡിയോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോ തീരുമാനിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടില്ലല്ലോ എന്ന കാര്യം താന്‍ ചൂണ്ടിക്കാട്ടി. നേരത്തെ കാര്യം പറഞ്ഞിരുന്നുവെങ്കില്‍ താന്‍ നോമിനേഷന്‍ നല്‍കില്ലായിരുന്നുവെന്നും മണിയന്‍ പിളള രാജു പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week