KeralaNews

തിരുവല്ലം കസ്റ്റഡി മരണം: മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ വിപിന്‍, ഗ്രേഡ് എസ്‌ഐ സജീവന്‍, വൈശാഖ് എന്നിവര്‍ക്കെതിരേയാണ് നടപടി. യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷനെന്ന് കമ്മീഷണര്‍ അറിയിച്ചു.

സിഐ സുരേഷ് വി. നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. ശരീരത്തില്‍ പരുക്കുകളോ മര്‍ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണ കാരണം മര്‍ദനമല്ലെങ്കിലും കസ്റ്റഡിയില്‍ വെച്ച് പോലീസ് പ്രതിയെ മര്‍ദിച്ചോ എന്നതില്‍ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വിശദികരിക്കുന്നത്. ഈ കേസില്‍ ആരോപണവിധേയരായ പോലീസുകാരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button