കടയിൽ ഒളിപ്പിച്ച നിലയിൽ ഏഴുകിലോയോളം കഞ്ചാവ്; കട്ടപ്പനയിൽ പഞ്ചായത്തംഗം അടക്കം മൂന്നുപേർ പിടിയിൽ

കട്ടപ്പനയിൽ കടയിൽ ഒളിപ്പിച്ച നിലയിൽ ഏഴുകിലോയോളം കഞ്ചാവ്; പഞ്ചായത്തംഗം അടക്കം മൂന്നുപേർ പിടിയിൽ

കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്, ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി മായക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ് രതീഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News