32.3 C
Kottayam
Wednesday, May 1, 2024

ഗുലാബ് ചുഴലിക്കാറ്റിൽ മൂന്ന് മരണം: ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ; കേരളത്തിലും പരക്കെ മഴ

Must read

ദില്ലി: ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടഞ്ഞ് വീണ് 46 കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ മഴയുണ്ട്.

​ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം ,പാലക്കാട്,ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർടട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ് ,കണ്ണൂർ ജില്ലകളിൽ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന നിർദേശവും ഉണ്ട്.

​ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒഡീഷ ആന്ധ്ര തീരം തൊട്ടത്. അതേസമയം പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുർബലമായി ബം​ഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ
വിദ​ഗ്ധ​ഗ്ധരുടെ മുന്നറിയിപ്പുണ്ട്.

​ഗ‍ഞ്ജം ഉൾപ്പെടെ ഒഡീഷയുടെ തെക്കൻ ജില്ലകളെയാണ് ​ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. ആന്ധ്രാ പ്രദേശ് , ഒ‍ഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയം പുനക്രകമീകരിച്ചു. 14 ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week