26.5 C
Kottayam
Tuesday, May 21, 2024

റജിസ്ട്രേഷൻ ഐജിക്ക് വീട്ടിൽ റജിസ്റ്റർ വിവാഹം;വിവാഹ പിപ്ലവം നടത്തി ശ്രീധന്യ ഐ.എ.എസ്‌

Must read

തിരുവനന്തപുരം: ചെലവു കുറഞ്ഞതാകണം വിവാഹമെന്നു ശ്രീധന്യ സുരേഷ് നേരത്തേ തീരുമാനിച്ചിരുന്നു. വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികൾ നേരിട്ട് 2019 ൽ സിവിൽ സർവീസ് നേടിയ ശ്രീധന്യ, കഴിഞ്ഞ ഡിസംബറിൽ റജിസ്ട്രേഷൻ ഐജിയായതോടെ റജിസ്റ്റർ വിവാഹമെന്ന തീരുമാനത്തിലുമെത്തി. ഹൈക്കോടതി അസിസ്റ്റന്റായ വരൻ ഗായക് ആർ.ചന്ദിനും സമ്മതം. 

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ ഇന്നലെയായിരുന്നു വിവാഹം. ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടിൽ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തിൽ ഗാനം വീട്ടിൽ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉൾപ്പെടെ വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ്.

ജില്ലാ റജിസ്ട്രാർ ജനറൽ പി.പി.നൈനാൻ വിവാഹ കർമം നിർവഹിച്ചു. വിവാഹാശംസകൾക്കൊപ്പം 2 ദിവസത്തെ അവധിയും അനുവദിച്ചു റജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂരിലായിരുന്ന മന്ത്രി വിവാഹത്തിൽ പങ്കെടുക്കാൻ മാത്രമായി ഇന്നലെയെത്തി. 

സിവിൽ സർവീസ് പരിശീലനത്തിനിടെയാണ് ശ്രീധന്യയും ഗായകും പരിചയപ്പെട്ടത്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വീട്ടിൽ വിവാഹം നടത്താമെന്ന് അറിയുന്നവർ കുറവാണെന്നും ഇതുൾപ്പെടെ റജിസ്ട്രേഷൻ വകുപ്പിന്റെ വിവിധ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ശ്രീധന്യ പറഞ്ഞു. 1000 രൂപ അധികഫീസ് നൽകിയാൽ വീട്ടിൽ വിവാഹം നടത്താമെന്നാണു വ്യവസ്ഥ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week