കോട്ടയത്ത് ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. വൈക്കത്താണ് സംഭവം. മൂകാംബികച്ചിറ കുടുംബത്തിലേക്കാണ് ഒന്നിനു പിറകെ ഒന്നായി മരണവാര്‍ത്ത എത്തിയത്. രണ്ട് സഹോദരന്മാരും അവരില്‍ ഒരാളുടെ ഭാര്യയുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

മൂകാംബികച്ചിറയില്‍ ബാലകൃഷ്ണന്‍ (തമ്പി-64) ആറുദിവസം മുമ്പാണ് മരിച്ചത്. അന്ന് വൈകീട്ട് സഹോദരന്‍ ബാബു (66)വും മരിച്ചു. ഈ വേര്‍പാട് ഏല്‍പ്പിച്ച വേദനയ്ക്കിടെയാണ് ബാബുവിന്റെ ഭാര്യ നിര്‍മല (61)യുടെ മരണ വാര്‍ത്ത എത്തുന്നത്.

ഞായറാഴ്ച രാവിലെയോടെയായിരുന്നു നിര്‍മലയുടെ മരണം. ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിര്‍മല തൊഴിലുറപ്പുപണികള്‍ ചെയ്തിരുന്നു. മൂന്നുപേരുടെയും ശവസംസ്‌കാരം വൈക്കം നഗരസഭാ ശ്മശാനത്തില്‍ നടത്തി. ഒരു കുടുംബത്തിലെ മൂന്നു പേരെ കൊവിഡ് കവര്‍ന്നത് വൈക്കത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News