28.7 C
Kottayam
Saturday, September 28, 2024

ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു, പെണ്‍കുട്ടി ചാടി മരിച്ചു, ഒപ്പം ഒരു അജ്ഞാത മൃതദേഹവും; ഗോശ്രീപാലത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് മരണം

Must read

കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എറണാകുളത്തെ ഗോശ്രീപാലത്തില്‍ ഇന്ന് നടന്നത് രണ്ടു മരണങ്ങള്‍. ഇതു കൂടാതെ പാലത്തിന് സമീപം ഒരു അജ്ഞാത മൃതദേഹവും പോലീസ് കണ്ടെത്തി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പാലത്തിനു മുകളില്‍ തൂങ്ങി മരിച്ചു. പിന്നാലെ പത്തു മണിയോടെ 26 കാരിയായ പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടി മരിച്ചു.

മുളവുകാട് സ്വദേശി വിജയനാണ് പാലത്തില്‍ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണ് യുവാവ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിജയന് പനി ഉള്‍പ്പടെ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

വിജയന്റെ മൃതദേഹം കയറില്‍ നിന്ന് മാറ്റി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് ഒരു പെണ്‍കുട്ടി പാലത്തിന്റെ ഒരു വശത്തേക്ക് കരഞ്ഞുകൊണ്ട് ഓടി പോകുന്നത് പൊലീസ് കണ്ടത്. പൊടുന്നനെ പെണ്‍കുട്ടി കായലിലേക്ക് എടുത്തു ചാടി. കൂടെ ചാടിയ വ്യക്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. പള്ളിപ്പുറം സ്വദേശിനിയായ 26കാരി ബ്രയോണ മരിയോ ആണ് മരിച്ചത്.

രാവിലെ ഗോശ്രീ പാലത്തിനടുത്ത് ഡി.പി.വേള്‍ഡിനോട് ചേര്‍ന്നാണ് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week