എറണാകുളത്ത് ചികിത്സയിലുള്ള മൂന്ന് കൊവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരം

കൊച്ചി: എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള മൂന്ന് കൊവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് കൊവിഡ് രോഗികളാണ് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. കൃത്രിമ ശ്വസനസഹായികളുടെ സഹായത്തോടെയാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

66 വയസുള്ള തോപ്പുംപടി സ്വദേശിക്ക് കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പ്രമേഹവും വൃക്കരോഗവും ഉണ്ട്. 48 വയസുള്ള ആലപ്പുഴ സ്വദേശിക്കും കുവൈത്തില്‍ നിന്നെത്തിയ കൊച്ചി തുരുത്തി സ്വദേശിയായ 51 വയസുകാരനും കടുത്ത ന്യുമോണിയ ബാധയുണ്ട്.

ജില്ലയില്‍ കൊവിഡ് ബാധിച്ച് 173 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 44 പേരാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group