27.4 C
Kottayam
Thursday, June 4, 2026

മോഷ്ടിച്ച ബൈക്കില്‍ കാമുകിയെ കണ്ട് മടങ്ങുന്നതിനിടെ അപകടം; മൂന്നു യുവാക്കള്‍ പിടിയില്‍

Must read

താനൂര്‍: മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തെ കാമുകിയെ കണ്ട് മടങ്ങിയ യുവാക്കള്‍ അറസ്റ്റില്‍. യാത്രക്കിടയില്‍ ഇവര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് പോലീസ് പിടിയിലായത്.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റ്യാടി മുഹമ്മദ് അകിബ് (ആഷിഖ് 21), പൊക്ലിന്റെ പുരക്കല്‍ റസല്‍ (19), കുഞ്ഞിക്കപ്പന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ (അമീന്‍ 24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. പുത്തരിക്കലില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ യാത്ര തിരിച്ച ഇവര്‍ തെന്മലയില്‍ വാഹനം വിറ്റു.

കൊല്ലം ചാത്തന്നൂരില്‍ നിന്ന് മറ്റൊരു ബൈക്ക് കവര്‍ന്നു. ഒരാള്‍ ബസിലും മറ്റുള്ളവര്‍ ബൈക്കിലും മടങ്ങി. പാലക്കാട് മലപ്പുറം അതിര്‍ത്തിയില്‍ ബൈക്ക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തില്‍പ്പെടുകയായിരുന്നു. തുടരന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായതോടെയാണ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week