കുഴിപ്പള്ളി ബീച്ചിലെ യുവാവിന്റെ കൊലപാതകം; മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മുനമ്പം കുഴിപ്പള്ളി ബീച്ചില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്.

അമ്പാടിയെ ചൊവ്വാഴ്ച തന്നെ പിടികൂടിയിരുന്നു. ചെറായി സ്വദേശിയായ നാംദേവ് എന്നയാളെ കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട പ്രണവിന് പ്രതികളില്‍ ഒരാളുടെ കാമുകിയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികള്‍ ലഹരി ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന സംഘമാണ്. കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും എസ്.പി കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് കുഴുപ്പിള്ളി ബീച്ച് റോഡില്‍ മുനമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു കൊലപാതകം. മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News