28.8 C
Kottayam
Thursday, June 4, 2026

കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരനുനേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര്‍ അറസ്റ്റില്‍

Must read

കണ്ണൂർ: കണ്ണൂർ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട്  വെട്ടിയത്. തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്‌, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച രാവിലെ വിശ്വാസികൾക്ക് മുന്നിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

. ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. ഭരണസമിതിയില്‍ ആര്‍.എസ്.എസുകാരും സി.പി.എമ്മുകാരും ഉണ്ട്. ഇവരില്‍ ആര്‍ക്കാണ് മേധാവിത്വം എന്നതുസംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസത്തെ ആക്രമണമെന്നാണ് വിവരം. മര്‍ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കൂടിയാണ്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ഷിബിനെ ആക്രമിച്ചതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. അതേസമയം, ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചടക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നും ചില ക്ഷേത്രഭാരവാഹികളും ആരോപിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week