ഭാര്യയുമായി സൗഹൃദം; ചങ്ങനാശേരിയില്‍ പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ തള്ളി, മൂന്നു പേര്‍ അറസ്റ്റില്‍

ചങ്ങനാശേരി: പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ ശേഷം റോഡില്‍ തള്ളിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചങ്ങനാശേരി പെരുന്ന കൃഷ്ണപ്രിയ വീട്ടില്‍ പ്രവീണ്‍ (34), തൃക്കൊടിത്താനം ശ്രീകലഭവന്‍ ഗോകുല്‍ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനില്‍ ഹരീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. സംഘം കൃത്യത്തിന് ഉപയോഗിച്ച സ്‌കോര്‍പിയോ കാറും പോലീസ് പിടിച്ചെടുത്തു.

പ്രതികളിലൊരാളായ പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തില്‍ രോഷാകുലരായാണ് മൂവര്‍ സംഘം ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു അവശനാക്കിയതെന്നാണ് പോലീസ് പറയുന്നത്. തിരുവല്ല സ്വദേശിയായ പൂജാരി വിഷ്ണു നമ്പൂതിരി (32)യെയാണ് ഞായറാഴ്ച രാത്രി ഒമ്പതിന് പാലമറ്റം ക്ഷേത്രത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്.

ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മര്‍ദിച്ചതിനുശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടുപോയത്. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐമാരായ പ്രദീപ്, മോഹനന്‍, എ.എസ്.ഐ രഞ്ജീവ്, ജയകൃഷ്ണന്‍ നായര്‍ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News