KeralaNews

‘പോടാ’ എന്നു വിളിച്ചു; മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പച്ച മുളക് തേക്കാന്‍ ശ്രമം; അങ്കണ്‍വാടി ആയക്കെതിരെ പരാതി

കണ്ണൂര്‍: മൂന്നര വയസുകാരനായ കുട്ടിയെ അങ്കണ്‍വാടി ആയ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ കിഴുന്നപ്പാറയിലാണ് സംഭവം. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനിലാണ് പരാതി നല്‍കിയത്. ബേബി എന്ന് പേരുള്ള ആയക്കെതിരെയാണ് പരാതി.

പോട എന്ന് വളിച്ചതിനാണ് മര്‍ദ്ദനമേറ്റതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. നേരത്തെയും ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്നും മറ്റൊരിക്കല്‍ കുട്ടിയെ മറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കൂടാതെ കുട്ടിയുടെ ദേഹത്ത് തേയ്ക്കാനായി ആയ പച്ചമുളക് കരുതി വച്ചിരുന്നതായും പരാതിയില്‍ പറയുന്നു. വൈകീട്ട് അങ്കണ്‍വാടി വിട്ടു വന്നതിന് ശേഷം കുട്ടിയുടെ മാതാവ് കൈ പിടിച്ച സമയത്ത് കൈ വേദനിക്കുന്നതായി കുട്ടി പറഞ്ഞതോടെയാണ് സംഭവം അറിയുന്നത്.

കുട്ടിയുടെ മാതാവും മാതാവിന്റെ ജ്യേഷ്ഠ സഹോദരിയും കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. കൈ കെട്ടിയിട്ട് അടിച്ചതായാണ് കുട്ടി പറഞ്ഞത്. പരിശോധിച്ചപ്പോള്‍ അടിയേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. ഇവരുടെ ബന്ധു തന്നെയായ മറ്റൊരു കുട്ടിയും അതേ അങ്കണ്‍വാടിയില്‍ പഠിക്കുന്നുണ്ട്. ആ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ മുഹമ്മദ് ബിലാലിന് മര്‍ദ്ദനമേറ്റുവെന്നും വ്യക്തമായെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി.

കുട്ടി കുരുത്തക്കേട് കാണിച്ചപ്പോള്‍ അടിച്ചുവെന്ന് ആയയും സമ്മതിക്കുന്നുണ്ട്. ചെറിയ വടികൊണ്ട് കൈയ്ക്ക് തല്ലുകയായിരുന്നു. എന്നാല്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായുള്ള ആരോപണം അവര്‍ നിഷേധിച്ചു. പച്ചമുളക് തേയ്ക്കാന്‍ ശ്രമിച്ചതായുള്ള ആരോപണവും അവര്‍ തള്ളി.അങ്കണ്‍വാടി ടീച്ചര്‍ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നില്ല. ഇന്നലെ ഒരു യോഗവുമായി ബന്ധപ്പെട്ട് അവര്‍ പുറത്തായിരുന്നു. ഈ സമയത്ത് ആയയാണ് കുട്ടികളെ നോക്കിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button