പീഡനത്തിന്റെ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി; പ്രതിയുടെ സഹോദരനെതിരെ അതിജീവിത

തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിജീവിതയ്ക്ക് നേരെ ഭീഷണിയെന്ന് പരാതി. ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് നേരെയാണ് ഭീഷണിയുയരുന്നത്. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയത് പ്രതിയുടെ സഹോദരനെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തിൽ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് അവർ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയത് പ്രതിയുടെ ഡോക്ടറായ സഹോദരനാണെന്നും അതിജീവിത പറഞ്ഞു.

പന്തളം സ്വദേശി ഡോ. അരുൺ ബാബുവാണ് പ്രതി. ഇയാളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. 2021 ഡിസംബർ 25 ന് തിരുവനന്തപുരത്ത് വച്ചാണ് ബലാത്സംഗം നടന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പ്രതി അതിജീവിതയെ പീഡിപ്പിച്ചത്. പീഡനം നടന്നത് ആക്കുളം ടെക്കി സ്റ്റേ അപ്പാർട്ട്മെന്റിൽ വച്ചാണ്. മാതാപിതാക്കളെ പരിചയപ്പെടുത്താൻ വിളിച്ചുവരുത്തിയായിരുന്നു പ്രതി യുവതിയെ ആക്രമിച്ചത്. അതിന് ശേഷം വീണ്ടും പലയിടങ്ങളിലേക്ക് വിളിച്ചുവെന്നും യുവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News