26.2 C
Kottayam
Friday, June 5, 2026

‘ഒരു മതത്തെക്കുറിച്ച് മാത്രമുള്ള പരാമർശം മതേതരത്വത്തിന് പരിക്ക് ഏൽപ്പിച്ചു,തിരുത്തണം’; ഹരീഷ് പേരടി

Must read

സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശ വിവാദത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ശാസ്ത്ര ബോധം വളർത്താനുള്ള സ്പീക്കറുടെ പ്രസംഗത്തിൽ മറ്റു മതങ്ങളെയൊന്നും പരാമർശിക്കാത്തത് മതേതരത്വത്തിന് ചെറിയ പരിക്ക് ഏൽപ്പിച്ചിട്ടുണ്ടെന്നാണ് ഹ​രീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. അത് തിരുത്തേണ്ടത് മാനവികമായ ഉത്തരവാദിത്തമുണ്ടെന്നും നടൻ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

താങ്കൾ ബോധപൂർവ്വം ഒരു മതത്തേയും അവഹേളിക്കുന്ന ആളല്ല എന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഇതെഴുതുന്നത്. പക്ഷെ ശാസ്ത്ര ബോധം വളർത്താനുള്ള താങ്കളുടെ പ്രസംഗത്തിൽ മറ്റു മതങ്ങളെയൊന്നും പരാമർശിക്കാതെ ഒരു പ്രത്യേക മതത്തെ പറ്റി മാത്രമുള്ള പരാമർശം, അത് നമ്മുടെ മതേതരത്വത്തിന് ഒരു ചെറിയ പരിക്ക് ഏൽപ്പിച്ചിട്ടുണ്ട്. അത് തിരുത്തേണ്ടത് നിങ്ങളുടെ മാനവികമായ ഉത്തരവാദിത്തമാണ്. ‌

കാരണം താങ്കൾ ഞങ്ങളുടെ സഭാനാഥനാണ്. ബോധപൂർവ്വമല്ലെങ്കിലും സഭാനാഥന്റെ ഒരു പ്രസ്തവാനയുടെ പേരിൽ നാട്ടിൽ വർഗ്ഗീയതക്ക് അഴിഞ്ഞാടാൻ അവസരം ഉണ്ടാവരുത്. ശാസ്ത്രത്തെ മനുഷ്യമനസ്സുകളിൽ ഉണർത്താൻ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക എന്നതാണ് യഥാർത്ഥ ശാസ്ത്രബോധം.‌‌

- Advertisement -

മാപ്പ് അല്ല ആവശ്യപ്പെടുന്നത്. പരിക്കേറ്റ മതതരത്വത്തിനുവേണ്ടി ശാസ്ത്രീയ ചികൽസക്കുള്ള ജനാധിപത്യത്തിന്റെ നല്ല വാക്കുകളാണ്. പൊതു സമൂഹത്തോടുള്ള ഒരു തിരുത്തലാണ്. മിത്തായാലും മൂർത്തിയായാലും ഭരണഘടന വിശ്വാസികൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തോടുള്ള മാനവികതയുടെ ഐക്യപ്പെടൽ, അത് നിങ്ങൾ ചെയ്യേണ്ടതുണ്ട്. നാട്ടിലെ ജനാധിപത്യ വിശ്വാസികൾ അതിന് കാത്തിരിക്കുന്നുണ്ട്. അങ്ങിനെയൊരു തിരുത്തൽ താങ്കളുടെ പ്രതിച്ഛായ ജനമനസ്സുകളിൽ വർദ്ധിപ്പിക്കുകയേയുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week