നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി; 16 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 വയസുകാരൻ അറസ്റ്റിൽ

പാലക്കാട് : കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് ചാലിശ്ശേരിയിൽ 16 വയസുകാരി ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ അന്വേഷണം നടത്തിയ പോലീസ് സമൂഹ മാദ്ധ്യമങ്ങൾ വഴി പെൺകുട്ടി ഭീഷണിക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം പൂജാരി വളപ്പിൽ സ്വദേശി ദീലിപ് കുമാർ അറസ്റ്റിലായത്.

ഇയാൾ ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. ദിലീപ് കുമാർ ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐഡിയുണ്ടാക്കി 16കാരിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

22 വയസാണ് തന്റെ പ്രായമെന്ന് ആദ്യം പെൺകുട്ടിയെ തെറ്റിധരിപ്പിച്ചു. തുടർന്ന് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കിയ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തി.കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പൂജാരി വളപ്പിലെ വീട്ടിലെത്തിയാണ് ദിലീപ് കുമാറിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News