അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലി

തിരുവനന്തപുരം:അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലി. നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കുമാണ് നിയമനം. ഇവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം. ഉത്തരവ് ലഭിച്ച 2828 പേരില്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തില്‍ 579 പേരും (സീനിയര്‍) വിഭാഗത്തില്‍ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തില്‍ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അധ്യാപക തസ്തികയില്‍ 3 പേരും ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 501 പേരും യുപി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 513 പേരും എല്‍പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 709 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 281പേരും ഉള്‍പ്പെടുന്നു.

നിയമന ശുപാര്‍ശ ലഭ്യമായ 888 തസ്തികളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 213 പേരും യുപി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 116 പേരും എല്‍പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 369 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 190 പേരും നിയമിക്കപ്പെടും. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2019- 20 വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ തന്നെ 2021 -22 വര്‍ഷത്തിലും തുടരും. 2021-22 അധ്യയന വര്‍ഷം എയ്ഡഡ് സ്‌കൂളുകളില്‍ റഗുലര്‍ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ ജൂലൈ 15 മുതല്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താവുന്നതാണ്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഈ നിയമന അംഗീകാര ശുപാര്‍ശകള്‍ തീര്‍പ്പാക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News