25.4 C
Kottayam
Friday, May 17, 2024

സില്‍വര്‍ലൈന്‍ കുറ്റി പിഴുതവര്‍ പെട്ടു,പിഴ ഈടാക്കുന്നത് 5000 മുതല്‍ 10000വരെ

Must read

കോട്ടയം:സില്‍വര്‍ലൈന്‍വിരുദ്ധസമരത്തില്‍ പങ്കെടുത്തവരുടെപേരില്‍ വന്‍തുകയുടെ സമന്‍സുകള്‍. സംസ്ഥാനമൊട്ടാകെ 250 കേസുകളെടുത്തെന്നാണ് പ്രാഥമികമായി വിശദീകരിച്ചതെങ്കിലും അതിലേറെയുണ്ടെന്ന് സമരസമിതിക്കാര്‍ പറയുന്നു. 150 പേര്‍ക്ക് ഇതുവരെ സമന്‍സെത്തി.[Those who break the silver line will be fined from 5000 to 10000]

കോവിഡ് ചട്ടം ലംഘിച്ച് സമരം നടത്തിയതിന് 10,000 രൂപ അടയ്ക്കാനാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് കോട്ടയത്തെ സമരത്തില്‍ പങ്കെടുത്ത സിബി കൊല്ലാട് പറയുന്നു. കോട്ടയത്തുതന്നെ പലര്‍ക്കും ഇതേ തുകയും 5000 രൂപയുമൊക്കെയാണ് പിഴയുള്ളത്.

അങ്കമാലിയില്‍ ജാമ്യത്തിന് കോടതിയെ സമീപിച്ച അഞ്ചുപേര്‍ക്ക് 25,000 രൂപ കെട്ടിവെച്ചശേഷമാണ് ജാമ്യം കിട്ടിയത്. പൊതുമുതല്‍ നശീകരണമാണ് ഇവരുടെപേരില്‍ ചുമത്തിയത്.

കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, നിയമം ലംഘിച്ച് സംഘംചേരല്‍, കോവിഡ് ചട്ടലംഘനം, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണിട്ടിരിക്കുന്നത്. മഞ്ഞക്കല്ല് നീക്കിയതും പൊതുമുതല്‍ നശീകരണപ്പട്ടികയിലാണ്. ഇതിന്റെ പിഴക്കണക്കില്‍ പലസ്ഥലത്തും വ്യത്യാസമുണ്ട്. കോണ്‍ക്രീറ്റ് കല്ലിന്റെ വിലയായി 5000 രൂപവരെ നിശ്ചയിച്ച ഇടമുണ്ട്. 500, 1000, 2500 എന്നിങ്ങനെ വ്യത്യസ്തതുകകളാണ് മറ്റുപലയിടത്തും പിഴയായി വന്നത്.

സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതും ഡിപിആറിനു കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിക്കാത്തതിന്റെയും പശ്ചാത്തലത്തിൽ സിൽവർലൈൻ ഹർജികൾ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.

സാമൂഹികാഘാത പഠനത്തിനും ഭൂമി ഏറ്റെടുക്കലിനും കേരള സർക്കാരോ, കെറെയിലോ നടപടി സ്വീകരിച്ചാൽ ഇനിയും ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്കു സ്വാതന്ത്ര്യമുണ്ടെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ തീർപ്പാക്കിയത്.

സിൽവർലൈൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചു. ഡിപിആറിനു കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്താണു ഗുണമെന്നു കോടതി ചോദിച്ചു. ഇത്രയധികം പണം ചെലവാക്കിയത് എന്തിനായിരുന്നു? ഇപ്പോൾ പദ്ധതി എവിടെ എത്തിനിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരു സമാധാനം പറയും? എന്തിനായിരുന്നു പ്രശ്നങ്ങളുണ്ടാക്കിയത്?

റെയിൽവേയുമായി കൃത്യമായ ആശയവിനിമയം നടക്കാത്തത് എന്തുകൊണ്ടായിരുന്നു? എന്തിനാണ് ഇത്രയധികം വിജ്ഞാപനങ്ങൾ? ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്? ഒരു പേരിട്ടാൽ പദ്ധതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് സർക്കാർ അഭിഭാഷകനു കോടതിയിൽ നേരിടേണ്ടി വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week