24.6 C
Kottayam
Friday, June 5, 2026

തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; മധുര സ്വദേശിയെ കയറിട്ട് കുരുക്കി മുകളിലേക്ക് വലിച്ച് രക്ഷപ്പെടുത്തിയത് സാഹസികമായി

Must read

തൂവല്‍: ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട മധുര സ്വദേശിയായ യുവാവിനെ സാഹസികമായി നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടതെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു.

മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ഇവര്‍ സെല്‍ഫി എടുക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒഴുക്കില്‍പെട്ട് മുന്നോട്ടുനീങ്ങിയ ഇയാള്‍ ഒരു പാറയിടുക്കില്‍ തങ്ങിനില്‍ക്കുകയായിരുന്നു.

ഇടുക്കി രാമക്കല്‍മേട് സന്ദര്‍ശനത്തിന് എത്തിയ നാലംഗ സംഘം തൂവല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടെങ്കിലും യുവാവ് പാറയില്‍ പിടിച്ചുനിന്നു. കൂടെ എത്തിയവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. യുവാവിന്റെ ശരീരത്തില്‍ കയര്‍ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷവും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകള്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത്.

- Advertisement -

സ്ഥിരം അപകടം നടക്കുന്ന മേഖലയാണ് തൂവല്‍ വെള്ളച്ചാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

- Advertisement -

എന്നാല്‍ ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തുന്നതും അപകടത്തില്‍പെടുന്നതും. അതേസമയം, സ്ഥലത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കിയിട്ടില്ല എന്നതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ബാരിക്കേഡോ, സുരക്ഷാമതിലുകളോ കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week