നിലമ്പൂരിലെ കുട്ടിയുടെ മരണം; സ്വകാര്യവ്യക്തി നിയമലംഘനം നടത്തിയതിന് ഞങ്ങളെ പഴിക്കരുത് – കെഎസ്ഇബി

നിലമ്പൂരിലെ കുട്ടിയുടെ മരണം; സ്വകാര്യവ്യക്തി നിയമലംഘനം നടത്തിയതിന് ഞങ്ങളെ പഴിക്കരുത് - കെഎസ്ഇബി

തിരുവനന്തപുരം: നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. നിലമ്പൂരില്‍ നടന്നത് വൈദ്യുതി മോഷണമാണെന്നും ഒരു സ്വകാര്യവ്യക്തി ചെയ്ത നിയമലംഘനത്തിന് കെഎസ്ഇബിയെ പഴിപറയുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

അപകടം നടന്ന സ്ഥലത്ത് രാത്രിതന്നെ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്നതും സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുന്നതുമായ വീഡിയോ അടക്കമാണ് കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.

”സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ മൂന്നു കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായത്. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News