KeralaNews

തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ നടപടി, എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിയുമായി ദേശീയ നേതൃത്വം. എംഎൽഎയെ എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി അധ്യക്ഷൻ ശരത്പവാർ അറിയിച്ചു. തോമസ് കെ തോമസിനെതിരെ പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർ‍ട്ടി നടപടി.

ഇന്നലെയാണ് ശരത്പവാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎൽഎക്കെതിരെ നടപടിയുണ്ടാവുമെന്ന് പുറത്ത് വന്നിരുന്നു. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയിരുന്നു.

തോമസ് കെ തോമസ് എൻസിപിയുടെ വർക്കിം​ഗ് കമ്മിറ്റി അം​ഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നായിരുന്നു പരാതി. എന്നാൽ നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്. നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കാനാണ് തോമസ് കെ തോമസിന്റെ നീക്കം. 

‌തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button