കൊച്ചി അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. എമര്‍ജൻസി മെഡിക്കല്‍ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോസ്റ്റലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. എമര്‍ജൻസി മെഡിക്കല്‍ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയില്‍ പെണ്‍കുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

മൂന്ന് പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവര്‍ എഴുന്നേറ്റപ്പോള്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഒരു വര്‍ഷത്തെ കോഴ്സിനാണ് പെണ്‍കുട്ടി ചേര്‍ന്നിരുന്നത്. കോതമംഗലം സ്വദേശിനിയാണ് മരിച്ച പെണ്‍കുട്ടി . ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ മറ്റു നടപടികള്‍ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News