അധികാരക്കൊതികൊണ്ട് ചെന്നിത്തല അന്ധനായെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അധികാരക്കൊതികൊണ്ട് ചെന്നിത്തല അന്ധനായെന്ന് തോമസ് ഐസക് പറഞ്ഞു. കിഫ്ബിയിലെ അഴിമതി എവിടെയാണെന്ന് ചെന്നിത്തല പറയണം. ചെന്നിത്തല ബിജെപിയുടെ ബി ടീമാകരുതെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കിഫ്ബിക്കെതിരെയുള്ള ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ചെന്നിത്തലയ്ക്ക്. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും തോമസ് ഐസക് പരിഹസിച്ചു. കരട് റിപ്പോര്‍ട്ടിന്റെ മറവില്‍ സിഎജി അസംബന്ധം എഴുന്നള്ളിച്ചാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും മന്ത്രി പറഞ്ഞു. കാതലായ പ്രശ്‌നങ്ങള്‍ക്ക് ചെന്നിത്തല മറുപടി നല്‍കിയിട്ടില്ല.

വായ്പ എടുക്കുന്നതെങ്ങനെ ഭരണഘടന വിരുദ്ധമാക്കും. ലാവ്‌ലിനിലെ കളി കിഫ്ബിയില്‍ അനുവദിക്കില്ല. ബിജെപി-കോണ്‍ഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News