തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരത്തിലുള്ള കേന്ദ്രത്തിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നഷ്ടപരിഹാരം സംസ്ഥാനങ്ങളുടെ അവകാശമാണ്. കേന്ദ്രസര്‍ക്കാര്‍ വായ്പയെടുത്ത് നഷ്ടപരിഹാരം തരണമെന്നും ഐസക്ക് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രത്തെ കേരളം നിലപാട് അറിയിക്കും.
അതേസമയം ജിഎസ്ടി നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വായ്പ നല്‍കാനുള്ള നിര്‍ദേശത്തെ ആര്‍ബിഐ അനുകൂലിക്കാന്‍ ഇടയില്ലെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ വിതരണത്തിന്റെ ചുമതല ആര്‍ബിഐ നേരിട്ട് വഹിക്കേണ്ടതില്ലെന്നും ഈ ചുമതല കേന്ദ്രസര്‍ക്കാര്‍ തന്നെ നിര്‍വഹിക്കട്ടെയെന്നും ആണ് ആര്‍ബിഐ നിലപാട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News