ഇടുക്കി: തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് ഈ അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുമ്പ് കലുങ്ക് നിർമ്മാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്യാതെ അധികൃതർ ഇത് അപകടകരമായ രീതിയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഈ കുഴിയാണ് ഇപ്പോൾ ഒരു യുവാവിന്റെ ജീവൻ കവർന്നിരിക്കുന്നത്.
അപകടം നടന്ന ഉടനെ ജെയ്സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ജെയ്സിനെ മരണം തട്ടിയെടുത്തത്. പലതവണ നാട്ടുകാർ ഈ കുഴി മൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇതിന് നേരെ മുഖം തിരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
A young motorcyclist, Jais Benny, died after his bike fell into a deep pit on the roadside at Muthalakodam, Thodupuzha. The incident occurred last night when his bike went out of control and plunged into the trench, which was dug months ago for culvert construction by the PWD. Locals blamed severe departmental negligence for the tragedy, stating that the pit was left open without any safety measures or warning signs despite repeated complaints. Jais was reportedly preparing to go abroad when the unfortunate accident happened


