തൊടുപുഴ: തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. ഇവിടെ ഭരിക്കേണ്ടത് ആരെന്ന് സ്വതന്ത്രർ തീരുമാനിക്കും. 35 അംഗ നഗരസഭയിൽ യുഡിഎഫ് 13, എൽഡിഎഫ് 12, എൻഡിഎ 8, മറ്റുള്ളവർ 2 എന്നതാണ് സ്ഥിതി.
യുഡിഎഫിന്റെ രണ്ട് വിമതർ ഇവിടെ വിജയിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു. അതേസമയം, മുന്നണി മാറിയ ജോസ് വിഭാഗം നഷ്ടമുണ്ടാക്കാതെ നിലനിന്നു. മത്സരിച്ച നാല് സീറ്റിൽ രണ്ടിലും ജോസ് വിഭാഗം സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ തവണയും ജോസ് വിഭാഗം രണ്ട് സീറ്റിൽ വിജയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News