‘ഇത് പ്രതീക്ഷിച്ചില്ല’, ശശി തരൂരിനെതിരെ യു‍ഡിഎഫ് കൺവീനർ; സുധീരന്‍റെ ‘5 ഗ്രൂപ്പി’ലും വിമർശനം

കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തൂരിന്‍റെ ‘ചെങ്കോൽ’ ട്വീറ്റിലെ നീരസം പരസ്യമാക്കി യു ഡി എഫ് കൺവീനർ എം എം ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്‍റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ വ്യക്തമാക്കി. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ അഞ്ചു ഗ്രൂപ്പ്‌ ഉണ്ടെന്ന വി എം സുധീരന്‍റെ പരാമർശത്തിലും ഹസൻ വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളെ രജിസ്റ്റർ ചെയ്യും പോലെ കെ പി സി സി ആസ്ഥാനത് ഗ്രൂപ്പ്‌ രജിസ്റ്റർ ചെയ്യാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അഞ്ചു ഗ്രുപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ആ കാര്യമാകും സുധീരൻ പറഞ്ഞതെന്നും ഹസൻ അഭിപ്രായപ്പെട്ടു. രണ്ടു ഗ്രുപ്പിനെ തന്നെ താങ്ങാൻ ഉള്ള ശക്തി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News