24.3 C
Kottayam
Saturday, June 6, 2026

ബിജെപി റാലിയില്‍ ചരിത്രനേട്ടമായി വന്‍ ജനപങ്കാളിത്തം,മമത സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ

Must read

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ നടത്തുന്ന റോഡ് ഷോയില്‍ ചരിത്ര നേട്ടമായി വന്‍ ജനപങ്കാളിത്തം. ഇത്തരമൊരു ജനക്കൂട്ടത്തെ താന്‍ ആദ്യമായാണ് കാണുന്നതെന്ന് ബോള്‍പൂരില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ പറഞ്ഞു.

മമത ബാനര്‍ജിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തുകൊല്ലപ്പെട്ടത് 300 ബിജെപി പ്രവര്‍ത്തകരാണെന്നും ബിജെപിയെ ഭയപ്പെടുത്താന്‍ മമതയ്ക്ക് കഴിയില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ഭോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു.

‘ഇത് നരേന്ദ്ര മോദിയോടുള്ള സ്‌നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്‌നേഹവും ദീദിയോടുള്ള നിങ്ങളുടെ ക്ഷോഭവുമാണ് പ്രതിഫലിപ്പിക്കുന്നത്’ അമിത് ഷാ പറഞ്ഞു.

ബംഗാളിന്റെ നേട്ടം ആഗ്രഹിക്കുന്നവര്‍ ബിജെപിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഒരു തവണ മോദിക്ക് അവസരം നല്‍കൂ, അഞ്ചു വര്‍ഷം കൊണ്ട് സുവര്‍ണ്ണ ബംഗാള്‍ സൃഷ്ടിച്ച്‌ തരാമെന്നും അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത്ഷാ ബംഗാളിലെത്തിയത്.

- Advertisement -

മമതയെ തോല്‍പ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനര്‍ജി യുദ്ധത്തിന് തയ്യാറായിക്കൊള്ളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് അമിത്ഷാ സന്ദര്‍ശനത്തിനെത്തിയത്. ഇനിമുതല്‍ എല്ലാ മാസവും അമിത് ഷാ ബംഗാളിലെത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week