25.5 C
Kottayam
Sunday, June 7, 2026

‘മുന്നോട്ട് പോകുന്തോറും ഈ സ്നേഹം വളരുന്നു’; പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

Must read

കൊച്ചി:തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നത്.

എനിക്ക് സ്നേഹവും പിറന്നാള്‍ ആശംസകളും നല്‍കിയ എല്ലാവരോടും ഒരു വലിയ നന്ദി അറിയിക്കുന്നു. ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നുവെന്ന് എനിക്ക് തോന്നുന്നു. നിങ്ങളെല്ലാവരുടെയും മുന്നില്‍ വിനയാന്വിതനായി ഞാന്‍ ഇവിടെ നില്‍ക്കുന്നു. ഞാന്‍ ശ്രമിക്കുമെങ്കിലും നിങ്ങള്‍ എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ എനിക്കാവില്ല. അതിനാല്‍ ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്‍റെ നന്ദി പറച്ചിലായി കരുതണം, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisement -

നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍, നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അവ. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

- Advertisement -

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്‍റെ ട്രെയ്ലര്‍ ഇന്ന് പുറത്തെത്തിയിരുന്നു. ലൂക്ക് ആന്‍റണി എന്ന ഏറെ നി​ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അദ്ദേഹം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ആരാധകര്‍ വലിയ ആവേശത്തോടെയാണ് ട്രെയ്‍ലര്‍ ഏറ്റെടുത്തിരിക്കുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്‍റെ സംവിധാനം.

- Advertisement -

ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്. എന്നാല്‍ ഈ ബാനറിന്‍റേതായി ആദ്യം പൂര്‍ത്തിയായ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week