28.2 C
Kottayam
Friday, June 5, 2026

ഇത് ‘ആര്യ രാജേന്ദ്രൻ മോഡൽ’; സീറോ ബജറ്റിൽ പൊങ്കാല ശുചീകരണം, ചരിത്രമെഴുതി തിരുവനന്തപുരം ന​ഗരസഭ

Must read

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിലൂടെ ചരിത്രമെഴുതി തിരുവനന്തപുരം ന​ഗരസഭ. ആറ്റുകാൽ പൊങ്കാല ശുചീകരണം സീറോ ബജറ്റിലാണ് ന‌ടപ്പാക്കിയതെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്ത് മുൻകാലങ്ങളിൽ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഇത്തവണ അത് സീറോ ബജറ്റിൽ പൂർത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണെന്ന് ആര്യ കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ വിപുലമായി പൊങ്കാല നടക്കുമ്പോൾ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവർത്തനങ്ങൾക്ക്  ചെലവാകാറുണ്ടായിരുന്നു.

വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചെലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ ചില തൽപ്പരകക്ഷികൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സീറോ ബജറ്റിൽ ശുചീകരണം നടത്തിയതെന്നും ആര്യ പറഞ്ഞു.

ആര്യയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

#സീറോബഡ്ജറ്റ് ൽ ആറ്റുകാൽ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതുകയാണ് ഇത്തവണ തിരുവനന്തപുരം നഗരസഭ.
ഇപ്രാവശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങൾ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്ത് മുൻകാലങ്ങളിൽ നമ്മുടെ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഇത്തവണ അത് സീറോ ബഡ്ജറ്റിൽ പൂർത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണ്. 

- Advertisement -

- Advertisement -


 മുൻകാലങ്ങളിൽ വിപുലമായി പൊങ്കാല നടക്കുമ്പോൾ 30 ലക്ഷത്തോളം രൂപ ഇതിനായി ചിലവാകാറുണ്ടായിരുന്നു. വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചിലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ ചില തല്പരകക്ഷികൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ” #സീറോബഡ്ജറ്റ്” ശുചീകരണം പൂർത്തിയാക്കുക എന്നതായിരുന്നു ലക്‌ഷ്യം.

ഇതിനായി 5 യോഗങ്ങൾ വിളിച്ച് ചേർത്തു. തുടർന്ന് നഗരസഭയുടെ മുഴുവൻ ജീവനക്കാരെയും മുൻനിശ്ചയിച്ച കേന്ദ്രങ്ങളിൽ വിന്യസിക്കുകയായിരുന്നു ആദ്യപടി. ഓരോ സ്ഥലത്തും വോളന്റിയർമാരെയും നിയോഗിച്ചു. ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളടക്കം വിവിധ സന്നദ്ധ സംഘടനകൾ നൽകി. നഗരസഭയുടെ എല്ലാ വാഹനങ്ങളും ഇവിടങ്ങളിൽ കേന്ദ്രീകരിച്ചു. കൂടാതെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്നും ടിപ്പര്‍ ഓണേഴ്സ് അസോസിയേഷനും വാഹനങ്ങൾ വിട്ട് നൽകി. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകരും എൻ ജി ഒ യൂണിയൻ പ്രവർത്തകരും ഈ ഉദ്യമത്തിന് പിന്തുണയുമായി കൈകോർത്തു.

- Advertisement -

പൊങ്കാല ഇടുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി ഈ സംവിധാനങ്ങളെ ഫലപ്രദമായി വിന്യസിച്ചു. ഭക്ഷണം ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍റെ വകയായി വിതരണം ചെയ്തു. 
301 പോയിന്റുകളിൽ നിന്നായി 38.312 ടൺ മാലിന്യം നീക്കം ചെയ്തു. 787 നഗരസഭാ ജീവനക്കാർ 60 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും 14 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ശുചീകരണത്തിൽ പങ്കാളികളായി. മേൽ സൂചിപ്പിച്ച വോളന്റിയര്മാരും സന്നദ്ധപ്രവർത്തകരും ചേർന്നപ്പോൾ പൊങ്കാല ശുചീകരണം ചരിത്രമായി മാറുകയായിരുന്നു.


പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു ഇത്തവണ ഇങ്ങനെയൊരു സംവിധാനം നടപ്പാക്കിയത്. എവിടെയെങ്കിലും കുറവുണ്ടായാൽ അത് പരിഹരിക്കാൻ സമാന്തര സംവിധാനവും തയ്യാറാക്കിയിരുന്നു. എന്നാൽ എല്ലാ പോയിന്റുകളിലും നിയോഗിച്ച ജീവനക്കാരും വോളന്റിയര്മാരും ഉൾപ്പെടെ എല്ലാപേരും അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. ഒരിടത്തും പരാതികൾക്ക് ഇട നൽകാതെയും, നഗരസഭയ്ക്ക് ഒരു നയാപൈസയുടെ ചിലവില്ലാതെയും ഇത്തവണത്തെ ശുചീകരണം കൃത്യസമയത്ത് പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു എന്നുള്ളത് ചരിത്ര നേട്ടം തന്നെയാണ്. അടുത്ത വർഷം വിപുലമായി പൊങ്കാല നടന്നാലും ഇതേ രീതിയിൽ ശുചീകരണം നടത്താനാവുമെന്ന ആത്മവിശ്വാസം നൽകുന്നതാണ് ഇത്തവണത്തെ വലിയ വിജയം.

 
ഈ ചരിത്ര നേട്ടത്തിന് വേണ്ടി അധ്വാനിച്ച നഗരസഭയിലെ തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, എസ് പി സി യുടെ വോളന്റിയർമാർ, കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ, ടിപ്പര്‍ ഓണേഴ്സ് അസോസിയേഷൻ, ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷൻ എന്നിവർക്കും എല്ലാത്തിനും നേതൃപരമായ പങ്ക് വഹിച്ച നഗരസഭാ സെക്രട്ടറിയ്ക്കും ശുചീകരണ പ്രവർത്തനങ്ങളോട് സഹകരിച്ച ഭക്തജനങ്ങൾക്കും ഭരണസമിതിയുടെയും എന്റെയും ഹൃദയം  നിറഞ്ഞ നന്ദി അറിയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week