തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം അജ്ഞാതന്,വിറ്റത് എറണാകുളത്തെ അളഗർ സ്വാമി

എറണാകുളം: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിന്.അളഗർ സ്വാമി എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ടി.ബി 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

അയ്യപ്പന്‍കാവ് സ്വദേശിയായ അജേഷ് കുമാറിൻ്റെ വിഘ്നേശ്വര ഏജൻസീസിൽ നിന്നാണ് ടിക്കറ്റ് നൽകിയത്. . സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് അളഗർ സ്വാമിയെന്ന് അജീഷ് പറഞ്ഞു. കണ്ണൂരാണ് അജീഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വര്‍ഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്.

ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

300 രൂപയായിരുന്നു ടിക്കറ്റ് തുക. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനുള്ളില്‍ വിജയികള്‍ ടിക്കറ്റ് നല്‍കി പണം കൈപറ്റണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News