24.3 C
Kottayam
Thursday, June 4, 2026

ശസ്ത്രക്രിയയ്ക്കിടെ തുണികഷ്ണം വയറ്റിൽ തുന്നിക്കെട്ടിയെന്ന് പരാതി, കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Must read

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിക്കഷ്ണം വയ​റ്റിൽ തുന്നിക്കെട്ടിയെന്ന് പരാതി. കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. മേനംകുളം സ്വദേശി ഷീബാ പ്രമോദാണ് മുഖ്യമന്ത്രി പിണാറായി വിജയനും കഴക്കൂട്ടം പൊലിസിനും പരാതി നൽകിയത്.

ഡിസംബർ രണ്ടിനാണ് യുവതി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയത്. പി​റ്റേന്ന് സ്‌കാൻ ചെയ്തപ്പോഴാണ് അടിയന്തരമായി അപ്പെന്റീസിനുള്ള ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞത്. ഡിസംബർ മൂന്നിനുതന്നെ ശസ്ത്രക്രിയ നടത്തി. പത്തുദിവസം ആശുപത്രിയിൽ തുടർന്നതിനുശേഷമാണ് ഡിസ്ചാർജ് ചെയ്തത്. പക്ഷെ മുറിവ് പൂർണമായും ഉണങ്ങിയിരുന്നില്ല. ഒരുഭാഗം പഴുത്തിരുന്നു. എന്നാൽ കഴക്കൂട്ടത്തെ ആശുപത്രിയിൽ ഷീബയെ ചികിത്സിച്ച ഡോക്ടർ അവധിയായിരുന്നതിനാൽ മുറിവ് ഡ്രെസ് ചെയ്യുന്നതിനായി ഗോവിന്ദൻസെന്ന സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് മുറിവിൽ നിന്ന് നൂല് കണ്ടെത്തിയത്.

- Advertisement -

തുടർന്നാണ് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ തന്നെ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. പിന്നീടാണ് ശസ്ത്രക്രിയ നടത്തി തുണികഷ്ണം പുറത്തെടുത്തത്. എന്നാൽ എവിടെ നിന്നാണ് തുണികഷ്ണം മുറിവിനുള്ളിൽ പോയതെന്ന് വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

- Advertisement -

A woman in Thiruvananthapuram has raised a serious medical negligence allegation against CSI Mission Hospital, Kazhakkoottam. Sheeba Pramod, a resident of Menamkulam, complained that a piece of surgical cloth was left inside her abdomen and stitched up during surgery. She has formally submitted complaints to Chief Minister Pinarayi Vijayan and the Kazhakkoottam Police seeking action.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week