ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വീഡിയോ ഗെയിമായ ഫ്രീഫയറിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കരിക്കകം സ്വദേശി ഷാൻരാജ്(22), ബാലരാമപുരം ആർസി സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ(20) എന്നിവരാണ് കോവളത്ത് അറസ്റ്റിലായത്.

പെൺകുട്ടിയെ കാണാനില്ലെന്ന് ഈ മാസം 15ന് വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് കോവളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.

ഒരു വർഷത്തിത്തിലധികമായി പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിക്കുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. മുമ്പും പെൺകുട്ടി വീടുവിട്ടിരുന്നു. പ്രതികളിലൊരാളായ ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.

മറ്റൊരു പ്രതിയായ ഷാൻരാജ് ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഈ മാസം ഒമ്പതാം തീയതി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൂട്ടുകാരിയുടെ ശ്രീകാര്യത്തുള്ള വീട്ടിൽ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നു. ഒരാഴ്ചയോളം ഷാൻരാജ് പീഡിപ്പിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

കോവളം എസ്‌എച്ച്ഒ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവാക്കളെ സഹായിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News